News
11, Nov, 2023
ORMA Editorial Desk

ഫിലഡൽഫിയയിൽ നിന്ന് കേരള റീജിയണിലേക്ക് വിമാന സർവീസ്: ഓർമ്മാ ഇന്റർനാഷണലിന്റെ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്

ഫിലഡൽഫിയയിൽ നിന്ന് കേരള റീജിയണിലേക്ക് വിമാന സർവീസ്: ഓർമ്മാ ഇന്റർനാഷണലിന്റെ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്

ഫിലഡൽഫിയയിൽ നിന്ന് കേരള റീജിയണിലേക്ക് വിമാന സർവീസ്: ഓർമ്മാ ഇന്റർനാഷണലിന്റെ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്

പി. ഡി. ജോർജ് നടവയൽ

ഫിലഡൽഫിയ: ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവേയ്സിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ടിന്റെ അനുകൂല നിലപാട് പ്രസ്തുത വിമാനക്കമ്പനികളെ അറിയിക്കുമെന്ന് ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവലപ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിറൽ എന്നിവർ പ്രസ്താവിച്ചു. ഓർമ്മാ ഇന്റർനാഷണൽ നിവേദകസംഘത്തിന് ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ട് പ്ലാസയിൽ ഒരുക്കിയ യോഗത്തിലാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്.

ഓർമ്മാ ഇന്റർനാഷണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ്), അറ്റോർണി ജോസഫ് കുന്നേൽ, ജോസ് തോമസ്, നൈനാൻ മത്തായി, ജോർജ് നടവയൽ, ഷൈലാ രാജൻ, ആലീസ് ജോസ് എന്നിവർ യോഗത്തിൽ ക്ഷണിതാക്കളായി പങ്കെടുത്തു.

ഓർമ്മാ ഇന്റർനാഷണൽ നാമനിർദേശം ചെയ്ത അറ്റോർണി ജോസഫ് കുന്നേലിനെ ഇന്ത്യൻ-മലയാളി-അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധിയായി വിമാന സർവീസ് സാധ്യമാക്കുന്നതിനുള്ള വസ്തുതാവിവര ഗവേഷണ സമിതിയിൽ ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറ്റിഫ് സയീദ് അംഗമാക്കി.

ഫിലഡൽഫിയയുടെ വികസനത്തിന് ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വിമാനത്താവള അധികൃതർ ഊന്നിപ്പറഞ്ഞു.